“...എനിക്കൊരു ഷവര്‍മ വേണം..”
.
“...ഷവര്‍മയോ ..ഇപ്പോഴോ ..”
.
“...മം... എനിക്ക് വേണം...”
.
“....ഡീ.... മസാല ദോശ, പച്ചമാങ്ങ അതൊക്കെയല്ലേ അതിന്റെ ഒരു രീതി..”
.
“...നിക്ക് ഷവര്‍മ വേണം.” അവള് പിന്നേം ചിണുങ്ങി.
.
നിറവയറുമായി നില്‍ക്കുകയാണവള്‍. “പൂതിക്ക്” നേരെ ബലം പിടിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഡേറ്റ് അടുത്തിരിക്കുന്ന ഈ സമയത്ത്.
.
“...അളിയാ .. ഇവള്‍ക്ക് ഷവര്‍മ വേണംത്രേ..”
.
പണ്ടേ ഷവര്‍മയില്‍ കൈവിഷം കിട്ടിയിട്ടുള്ള അളിയന്‍ ബൈക്കുമായി പറ പറന്നു ..
.
മിനുട്ടുകള്‍ക്കകം ചൂടുള്ള ഷവര്‍മ വീട്ടിലെത്തി. അവള്‍ ആദ്യം അവള്‍ക്കുള്ളത് അകത്താക്കി. പിന്നെ എന്റെയും...കൊതിച്ചി..!!
.
കിടന്നപ്പോള്‍ വയറിനുള്ളിലെ കുഞ്ഞിന്റെ അനക്കങ്ങള്‍ അവളെനിക്കു കാണിച്ചു തന്നു .
.
“...ദേ ചവിട്ടുന്നു ..”
.
ഒരു കുഞ്ഞു കാല്‍ പാട് വയറില്‍ തെളിഞ്ഞു. ഷവര്‍മ എത്തിയ സന്തോഷത്തിവണം കുഞ്ഞും ആവേശത്തിലാണ്
.
വയറിനു മുകളിലൂടെ ഞാനെന്റെ കുഞ്ഞിനു ഒരു മുത്തം നല്‍കി.
ജന്മം നല്‍കിയവന്റെ ഉമ്മ കിട്ടിയ സന്തോഷം പിന്നെയും വയറില്‍ ഉയര്‍ന്നു. അമ്മയാകാന്‍ പോകുന്നതിന്റെ ചാരിതാര്‍ത്ഥ്യം അവളുടെ മുഖത്തും.
.
ഉറക്കത്തിലെപ്പോഴോ അവളെന്നെ കുലുക്കി വിളിച്ചു
“...ജീ..... എനിക്ക് വേദനിക്കുന്നു..”
.
കാത്തിരിക്കപ്പെട്ട വേദന ..
കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ടുള്ള വേദന
.
നേരം പുലരുന്നെ ഉള്ളൂ.. പക്ഷെ എല്ലാം ദിവസങ്ങളായി റെഡിയാണ്.
.
“...അമ്മെ അവള്‍ക്ക് വേദനിക്കുന്നത്രേ , നമുക്ക് ഇപ്പൊ പോകണം ..”
.
നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി
.
ലേബര്‍ റൂമിനകത്തേക്ക് കയറുമ്പോള്‍ പിടിച്ചിരുന്ന കൈ ഒന്ന് കൂടെ മുറുക്കി അവളൊന്നു ചിരിച്ചു. വേദന സഹിക്കുന്നത് കൊണ്ടാവണം വാടിയ ഒരു ചിരി ..
.
“...പോയിട്ട് വാ .. ഞാന്‍ ഇവിടെയുണ്ട് ..” ഞാനും ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു.
.
കാത്തിരിപ്പ്.
.
എന്നെപ്പോലെയുണ്ട് വേറെയും ചിലര്‍, ആ വാതിലിനു മുന്നില്‍.
കാണാന്‍ പോകുന്ന കുഞ്ഞിക്കാലിനെ ഓര്‍ത്തുള്ള സന്തോഷത്തേക്കാള്‍ ആധിയാണ് എല്ലാവരുടെയും മുഖത്ത്.
പ്രാര്‍ഥനകള്‍..... നേര്‍ച്ചകള്‍
“..പ്രബിജ ജിതേഷിന്റെ ആളാരാണ് ?”– നേഴ്സിന്റെ സ്വരം
.
ഞാന്‍ മുന്നോട്ട് ചെന്നു
.
“..സിസേറിയന്‍ വേണ്ടി വരും ..ഈ പേപ്പറില്‍ ഒപ്പിടണം”
.
“...സിസേറിയന്‍...?? ബട്ട് വൈ ??..”
.
എന്റെ കുഞ്ഞിനു സുഖകരമായ വരവൊരുക്കാന്‍ അവള്‍ അധ്വാനിച്ചതൊക്കെയും.... മണിക്കൂറുകള്‍ നടന്നതൊക്കെയും പാഴ് ??
.
“...എനിക്ക് ഡോക്ടറോട് സംസാരിക്കണം ..”
.
“...ഡോക്ടര്‍ ഉള്ളിലുണ്ട് ...അകത്തേക്ക് വരൂ..”
.
“..ഡോക്ടര്‍ എന്താണ് പ്രോബ്ലം ..വൈ സിസേറിയന്‍ ?.”
.
“..കോഡ് കഴുത്തില്‍ കുരുങ്ങിയോ എന്നൊരു സംശയം ..”
.
“....വേറെ വഴിയോന്നുമില്ലേ ??..”
.
“....വേണമെങ്കില്‍ കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം .. പക്ഷെ അത് വരെ വേദന സഹിച്ചു വൈഫ് ചിലപ്പോള്‍ തളര്‍ന്നു പോയാല്‍ പിന്നെ ബുദ്ടിമുട്ടാണ് ..”
.
പച്ചയുടുപ്പിട്ടു നില്‍ക്കുന്ന ആ രൂപത്തിന്റെ കയ്യിലാണ് രണ്ടു ജീവനുകള്‍ ..ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
.
“....ഒപ്പിടൂ ..” നേഴ്സിന് തിടുക്കം .
.
രണ്ടു ജീവന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്ക് മാത്രമാകുന്ന കടലാസാണിത്.
.
ഒപ്പിടുമ്പോള്‍ കയ്യൊന്നു വിറച്ചു.
.
ലേബര്‍ റൂമിന്റെ വാതിലടയുന്നതിനു മുമ്പ് ദൂരെ അവളുടെ തളര്‍ന്ന ചിരി ഞാന്‍ പിന്നെയും കണ്ടു.

..........................
പരിസരത്തു കുറച്ചാളുകള്‍ ഉണ്ടെങ്കിലും അവിടം നിശബ്ദമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന നേഴ്മാരുടെയും മറ്റ് ജീവനക്കാരുടെയും ശബ്ദം മാത്രം ..
.
ഉള്ളില്‍ എന്ത് നടക്കുന്നു എന്നാലോചിക്കാതെ മനസ്സ് ശൂന്യമാക്കുന്നതാണ് നല്ലത്.
.
കോണിപ്പടികള്‍ എണ്ണി.
.
ജനലിലൂടെ വെറുതെ പുറത്തേക്കു ശ്രദ്ദിക്കാന്‍ ശ്രമിച്ചു
.
എല്ലാത്തിനെയും കുടഞ്ഞു തെറുപ്പിച്ച് മനസ്സ് വീണ്ടും ലേബര്‍ റൂമിലേക്ക് ഓടിക്കയറുകയാണ്
.
“..പ്രബിജ ജിതേഷ് ..”
പെണ്‍കുട്ടിയാണ്.. സമയം പതിനൊന്ന്‍ ഇരുപത്.
.
“..ന്റെ ദൈവമേ ...എന്റെ പ്രാര്‍ത്ഥന..” നാല് ആണ്മക്കളെ പോറ്റിയ അമ്മയുടെ മുഖത്തു ‘പെണ്‍കുട്ടി’ ഒരു സന്തോഷമായി വിരിഞ്ഞു.
.
വെളുത്ത തുണിയില്‍ പൊതിഞ്ഞ ആ കുഞ്ഞു ജീവന്‍ അമ്മ ഇരു കയ്യും നീട്ടി വാങ്ങി ..
.
നോക്കെടാ ...നിന്റെ മോള്‍ ..!!
.
എന്റെ മകള്‍ ...!!
.
ഒത്തിരി മുടിയുള്ളോരു സുന്ദരിക്കുട്ടി...!!
.
ഇത്രയും നാളത്തെ സ്വര്യ ജീവിതത്തിനു ഭംഗം വന്നതിന്റെ അലോസരമുണ്ട് മുഖത്ത്.
.
പുറത്തെ വെള്ളി വെളിച്ഛത്തിനു നേരെ അവള്‍ കണ്ണിറുക്കി അടച്ചിരിക്കുന്നു.
.
അമ്മയുടെ ഉദരത്തില്‍ നിന്ന് മുറിച്ചെടുത്തെത് കൊണ്ടുള്ള പ്രതിക്ഷേധത്തിലാവണം കുഞ്ഞു മുഷ്ടി ചുരുട്ടി വച്ചിരിക്കുന്നു .
.
അവള്‍ കരച്ചില്‍ തുടങ്ങി; ബാക്കി ഉള്ളവര്‍ എല്ലാം ചിരിക്കാനും
.
ചുവന്നു തുടുത്ത ആ കവിളില്‍ ഞാനൊന്നു തൊട്ടു
.
എന്റെ രക്തം ... എന്റെ മകള്‍ ...!!
.
പുറത്തു ഞങ്ങള്‍ അവളുടെ വരവിന്റെ മധുരം പങ്കു വെക്കുമ്പോള്‍ അകത്തു മയക്കത്തില്‍ നിന്നുണര്‍ന്ന അവളുടെ അമ്മ വേദനയില്ലാത്ത പ്രസവത്തിന്റെ വേദന അറിഞ്ഞു തുടങ്ങി.
കുഞ്ഞു ചുണ്ടുകള്‍ അമ്മിഞ്ഞ നുണയുന്നതിന്റെ നിര്‍വൃതിയില്‍ അവളാ വേദനയെ പടിക്ക് പുറത്തു നിര്‍ത്തി.
.
വയറു നിറയെ അമ്മിഞ്ഞ കുടിച്ചു ഉറങ്ങുന്ന ആ കുഞ്ഞു മുഖത്തു ചിരി.
.
ആ ചിരി പിന്നെ ഞങ്ങളിലേക്കും
.
പതിയെ അവളായി ഞങ്ങളുടെ ലോകം
.
ഞങ്ങളുടെ വീടിന്റെ ചുവരുകള്‍ കുഞ്ഞിക്കരച്ചിലുകള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി
.
കൈകാലിട്ടടിച്ചു ചിരിച്ച് അവള്‍ എല്ലാരേയും കീഴടക്കി
.
അലറിക്കരഞ്ഞു ഞങ്ങളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി
.
അപ്പിയിട്ട് ഒന്നുമറിയാത്ത പോലെ കണ്ണടച്ചു കിടന്നു പറ്റിച്ചു
.
ഉണ്ണി മൂത്രം കൊണ്ട് പുണ്ണ്യാഹം തളിച്ചു
.
കട്ടിലിന്റെ അതിര്‍വരമ്പ് കടന്നപ്പോള്‍ ഉരുണ്ടു വീണു വിതുമ്പിക്കരഞ്ഞു
.
മുട്ടിലിഴഞ്ഞു ഉറുമ്പുകള്‍ക്ക് കൂട്ട് പോയി
.
കിട്ടുന്നതൊക്കെയും വായിലാക്കി ഞങ്ങളെ പേടിപ്പിച്ചു
.
വാതിലിനു പിറകില്‍ മറഞ്ഞിരുന്നു കള്ളച്ചിരി ചിരിച്ചു
.
എഴുന്നേറ്റു നില്‍ക്കാന്‍ കസേരയും മേശയും തുണ നിന്നു
.
ഉറക്കാത്ത കാലുകളുമായി ‘ ഒറ്റയ്ക്ക് അപ്പങ്ങളെമ്പാടും ചുട്ട അമ്മായിയുടെ “ കൂടെ താളം ചവിട്ടി
.
ഞങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമ്മേ എന്ന് വിളിച്ചു
.
കാക്കയോടും പൂച്ചയോടും പൂക്കളോടും കിന്നാരം പറഞ്ഞു
.
ചോറ്റു പാത്രവുമായി കാടും മേടും നടത്തിച്ചു
.
ചുവരുകള്‍ ക്യാന്‍വാസായി
.
സ്കൂള്‍ യുണിഫോമിനുള്ളിലേക്ക് ചേക്കേറി
.
പാല്‍ പല്ല് ഇളകിയപ്പോള്‍ സങ്കടം കൊണ്ട് കണ്ണീര്‍ വാര്‍ത്തു.
.
കമ്മലും മാലയും ഉടുപ്പിനു മാച്ചാവുന്നില്ലെന്നു പരിതപിച്ചു
കുഞ്ഞു വായില്‍ വലിയ ചോദ്യങ്ങള്‍ ചോദിച്ചു.
.
“...പപ്പാ എന്നെ എവിടുന്നാ കിട്ടിയേ ?? “
.
“...അമ്മയുടെ വയറ്റില്‍ നിന്ന് ..”
.
“..അമ്മേന്റെ വയറ്റിന്നോ ??? “ കുഞ്ഞു കണ്ണുകളില്‍ അദ്ഭുതം,
.
“....അയ്യേ.......അമ്മയുടെ വയറു കാണാന്‍ ഒട്ടും ഭംഗിയില്ല, നെറയെ വരയും പാടും. അതെന്താ ഇങ്ങനെ ??? “
.
മാസങ്ങളോളം അവള്‍ നീന്തിത്തുടിച്ച അമ്മയുടെ വയറ്റിലെ പാടുകളെ അവള്‍ കളിയാക്കി ചിരിക്കുന്നു...!!
.
ആ വരയും പാടുകളും കാണാന്‍ ഒട്ടും ഭംഗിയില്ലത്രേ..!!
.
പത്തുമാസത്തോളം ഈ സുന്ദരിക്കുട്ടിയെ ചുമന്നതിനു കിട്ടിയതാണ് ആ ഭംഗിയില്ലാത്ത പാടുകള്‍ എന്ന് പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവുമോ ??

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ