അമരീഷ് പുരിയുടെ മുഖത്തെ ക്രൂരമായ ചിരി കണ്ടു ഭയന്ന് ഇരിക്കുമ്പോഴായിരിക്കും അവര്‍ വരിക ..
അല്ലെങ്കില്‍ പ്രണയം നഷ്ടപെട്ട രാജേഷ് ഖന്നയുടെ ദുഖത്തില്‍ പങ്കു കൊണ്ട് ഹൃദയം വിതുമ്പുമ്പോള്‍,
അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രണയഗാനത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക് കും ആ വരവുണ്ടാകുക,
“.....നിര്‍മാ… നിര്‍മാ….. വാഷിംഗ് പൌഡര്‍ നിര്‍മാ….
ദൂത് സേ സഫേദീ നിര്‍മാ ലേ ആയെ.......”
അതുവരെ അടക്കി പിടിച്ച ശ്വാസം വിടുന്നത് അപ്പോഴായിരിക്കും..
പരസ്യങ്ങള്‍ വരുമ്പോള്‍…!!
മുതിര്‍ന്നവര്‍ പരസ്യങ്ങള്‍ക്ക് നേരെ അനിഷ്ടത്തിന്റെ കടന്നല്‍ കുത്തിയ മുഖം കാണിച്ചപ്പോള്‍ ഞങ്ങല്‍ കുട്ടികള്‍ക്ക് അവയെയയും ഇഷ്ടമാരുന്നു ..
അല്ലെങ്കിലും കുട്ടികളുടെ പുസ്തകത്തില്‍ അനിഷ്ടത്തിന്റെ പാഠങ്ങളിലല്ലോ...
501 ബാര്‍ സോപ്പ് കൊണ്ട് തേച്ചെടുത്തു അലക്ക് കല്ലില്‍ അടിച്ചു വെളുപ്പിച്ച കുപ്പായമിട്ടിരുന്നവര്‍, നിര്‍മ വാഷിംഗ് പൌഡറില്‍ അലക്കിയെടുത്ത തൂവെള്ള ഉടുപ്പിട്ടാല്‍ പരസ്യത്തിലെ കുട്ടിയെപ്പോലെ ഡാന്‍സ് ചെയ്യാമെന്ന് ന്യായമായും വിശ്വസിച്ചു.
“…ഗലേമേം കിച്ച് കിച്ച് ..” എന്ന് പറഞ്ഞു കഥ പറയുന്നതില്‍ നിന്ന് രക്ഷതേടിയ മുത്തശ്ശിയോടു “...വിക്സ് ഗോലിലോ കിച്ച് കിച് ദൂര്‍ കരോ..” എന്ന് പറഞ്ഞു.
കളികളിലെ ഇടവേളക്കിടയില്‍ കഞ്ഞി വെള്ളത്തിനും കിണറില്‍ നിന്ന് കോരിയെടുത്തു കൈക്കുമ്പിളില്‍ ഒഴിച്ച് കുടിക്കേണ്ട പച്ച വെള്ളത്തിനും പകരം രസ്നയാണ് കുടിക്കെണ്ടതെന്നു പഠിപ്പിച്ചതും പരസ്യങ്ങളാണ്.
അമ്പലത്തിലെ പുഷ്പാജ്ഞലിയില്‍ ഒതുങ്ങിയിരുന്ന ബര്‍ത്ത് ഡേ ആഘോഷത്തില്‍ “...ഐ ലവ് യു രസ്ന..” പറയുന്നതെങ്ങനെ ?
പക്ഷെ,
“..സ്വാദ് ഭരേ ശക്തി ഭരേ പാര്‍ലേ ജി....” ബിസ്കറ്റ് വാങ്ങിതരുന്നതില്‍ അമ്മമാര്‍ മടി കാണിച്ചിരുന്നില്ല – അല്ലെങ്കിലും ആ കാര്യം “...സബ്കോ പതാഹേ ജി...”
നമ്മള്‍ ആദ്യം കണ്ട കുളി സീന്‍ ഏതാണെന്ന് ഓര്‍ക്കുന്നുണ്ടോ ??
ലിറില്‍ സുന്ദരിയുടെ...!!!
ഇച്ചിരി തുണി മാത്രം ഇട്ടു വെള്ളച്ചാട്ടത്തില്‍ “....ലാലാ ലാലാലാ..” പാടി അവള്‍ നീരാടുന്നത് കണ്ടപ്പോള്‍ നമ്മള്‍ക്കും കുളിരുകോരിയിരുന്നില്ലേ..
പെണ്‍കുട്ടികള്‍ ചിരി അടക്കി, നാണിച്ചു തല താഴ്ത്തിയിരുന്നപ്പോള്‍ ആ സോപ്പിന്റെ നാരങ്ങ മണം ഞങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു.
മുഖക്കുരു മുളക്കുന്ന പ്രായത്തില്‍ പാടുകളെക്കുറിച്ചോര്‍ത്തു വെവലാതിപ്പെട്ടവരെ
“....വീക്കോ ടര്‍മറീക് ആയുര്‍വേദിക്ക് ക്രീം
ത്വജാക്കോ രക്ഷാക്കരേ ആന്റിസെപ്ടിക് ക്രീം..”
എന്ന പാട്ട് കുറച്ചോന്നുമല്ല ആശ്വസിപ്പിച്ചത്
ചര്‍മ്മം പട്ടുപോലെ മിനുസ്സമുള്ളതാക്കാന്‍ വീക്കോ ക്രീമിനെ അലമാരയിലേക്ക് ആനയിച്ചപ്പോള്‍ പച്ചമഞ്ഞളും രക്ത ചന്ദനവും പെണ്മണികളുടെ കവിളിന്റെ പടിയിറങ്ങി.
അമ്മയുടെ ചീത്ത വിളി കേട്ട മനസ്സില്ലാ മനസ്സോടെ ഉണര്‍ന്നത് ‘..കേരളം
കണികണ്ടുണരുന്ന നന്മ...’ തീര്‍ന്നു പോകുന്നതിനു മുമ്പേ വാങ്ങാന്‍ വേണ്ടി,
ഉമിക്കരിയും ഉപ്പു കുരുമുളകും, ചീന്തിയെടുത്ത ഈര്‍ക്കിലും ഉപേക്ഷിച്ചു ‘...നമ്മളും മോഡേണ്‍..’ ആയത് വെളുവെളുത്ത കോള്‍ഗേറ്റ് പല്ലുപൊടി കണ്ടപ്പോഴാണ്.
ഇപ്പോള്‍ അവര്‍ തന്നെ ചോദിക്കുന്നു നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോന്ന്..?
അവരുടെതില്‍ ‘..കാര്‍ബണ്‍ ഗ്രാന്യൂള്‍സ് ഉണ്ടത്രേ...’
കോമ്പ്ലാന്‍ കുടിച്ചു ചുണ്ട് നക്കി “....അയാം എ കോമ്പ്ലാന്‍ ബോയ്...” എന്ന് പറയാന്‍ വകുപ്പില്ലാഞ്ഞവരില്‍ പലരും മാവിലും മരത്തിലും തൂങ്ങി നീളം കൂട്ടി.
പക്ഷെ മിക്കവീട്ടിലും ഒരു ഹോര്‍ലിക്സ് കുപ്പിയെങ്കിലും ഉണ്ടായിരുന്നു.
രാധാസില്‍ കുളിച്ചു, ‘..പ്രകൃതിയുടെ സുഗന്ധവും കസ്തൂരിമഞ്ഞളിന്റെ കാന്തിയും..’ നേടിയ പെന്മണികള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ് “...കൊള്ളാലോ വീഡിയോണ്‍...” എന്ന് കമന്റടിച്ചു. കടക്കണ്‍ചിരി തിരിച്ചു കിട്ടിയവര്‍ക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതായി.
“....ലിക്തെ ലിക്തെ ലവ് ഹോ ജായെ...” എന്ന് കേട്ട് റോട്ടോമാക് വാങ്ങി വച്ചെങ്കിലും പരീക്ഷ ഹാളില്‍ ഒന്നും ഓര്‍മയില്‍ തെളിയാഞ്ഞത് ‘...ബുദ്ടിക്കും ശക്തിക്കും സന്തോഷ് ബ്രഹിമിയുടെ...’ ആവശ്യം ഓര്‍മ്മിപ്പിച്ചു.
“...യെ ദില്‍ മാംഗേ മോര്‍..” എന്ന് പറഞ്ഞ പെപ്സി പോയിട്ട് ഒരു സര്‍ബ്ബത്ത് പോലും കുടിക്കണമെങ്കില്‍ ആരെങ്കിലും കനിയണമായിരുന്ന ആ കാലത്തും സ്വപ്നം കണ്ടത് രാജ്ദൂത് ബൈക്കില്‍ പറക്കണമെന്നല്ലേ. പക്ഷെ വിധി അച്ചന്‍റെ ഹമാര ബജാജ് സ്കൂട്ടറിലേറി ‘....ബുലന്ദ് ഭാരത്‌കീ ബുലന്ദ് തസ് വീര്‍..’ ആവാനായിരുന്നു.
“....റഫ് ആന്റ് ടഫ് ആണോ റഫ് ആന്‍ഡ് ടഫ് ധരിക്കൂ...” എന്ന് അക്ഷയ് കുമാര്‍ പറഞ്ഞെങ്കിലും അന്നത്തെ യുവത്വത്തിന് പൌരുഷം കാട്ടാന്‍ ലുങ്കി മടക്കി കുത്തലേ വഴിയുണ്ടായിരുന്നുള്ളൂ.
കൂലിപ്പണി കയറിയവരും ചെറുപ്പക്കാരും കുളി കഴിഞ്ഞു സന്ധ്യക്ക് പീടികകളിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന സുഗന്ധം ;
“....ലൈഫ് ബോയ് എവിടെയാ
അവിടെയാണാരോഗ്യം എന്ന് പാടി..”
‘മധുര സ്വപ്നങ്ങളെകിയ’ കാമുകി ജയലക്ഷമിയുടെ കല്യാണത്തലേന്ന് “..പായലേ വിട..... പൂപ്പലേ വിട... എന്നെന്നേക്കും വിട...” എന്നും പറഞ്ഞു എരിച്ചു തീര്‍ത്തത് കയ്യും കണക്കുമില്ലാത്ത ‘മെയിഡ് ഫോര്‍ ഈച്ച് അദര്‍’ പാടിയ വില്‍സ്.
എങ്കിലും അവന്റെ സ്നേഹം ‘ഒരു പണത്തൂക്കം മുന്നിലാണെന്ന’ എന്ന വിശ്വാസമായിരുന്നു എല്ലാം.
ഒരു ഓണത്തിന്റെ തലേന്ന് ഒരു പ്രഷര്‍ കുക്കര്‍ വാങ്ങി വന്ന് അമ്മക്ക് നല്‍കി അച്ഛന്‍; “....ഭാര്യയെ സ്നേഹിക്കുന്നവര്‍ പ്രസ്റ്റീജ് എങ്ങനെ വേണ്ടെന്നു വെക്കും...” എന്ന് ചോദിച്ചു.
ഒന്നാം ലോകമഹായുദ്ടതിന്റെ കാരണമെന്ത് എന്ന് കട്ടി കണ്ണടക്കിടയിലൂടെ ഹിസ്റ്ററി മാഷ് ചോദ്യമെറിഞ്ഞപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്ന് “...കാരണം ബാക്ടീരിയ..” എന്ന കമന്റ് പറഞ്ഞത് വൈകി വരുന്നതിനു എന്നും ‘വന്നല്ലോ വനമാല’ എന്ന് കേട്ടിരുന്നവന്‍.
“...പൊടിപോലുമില്ലാ കണ്ടു പിടിക്കാനെന്നു...” പറഞ്ഞു വന്നതു ശരിയായത് അനിക്സ്‌പ്രേയുടെ കാര്യത്തില്‍ തന്നെയാണ്. ഇപ്പൊ പോടീ പോലുമില്ലാതായി. “...നാല് തുള്ളി ആഹാ...” എന്ന് പാടി വന്ന ഉജാല ഇല്ലാതാക്കിയത് പലര്‍ക്കും പാര്‍ട്ട് ടൈം ജോബ് തന്നിരുന്ന സൂപര്‍ വൈറ്റിനെ.
കലണ്ടര്‍ മനോരമയുടേത് ആയാലും തലശ്ശേരിക്കാരുടെ സ്വന്തം PK കൃഷ്ണന്‍ ആയാലും അത് മാറിക്കൊണ്ടിരുന്നു. എങ്കിലും “...ദം ലെഗാക്കേ ഐസാ സോര്‍ ലഗാക്കേ ഐസാ..” എന്നും പറഞ്ഞ മല്ലന്മാര്‍ പിടിച്ചു വലിച്ചിട്ടും ഇളകാതെ ഒട്ടി നിന്ന ഫെവിക്കോള്‍ പോലെ ഓര്‍മ്മകള്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുണ്ട് എവിടെയൊക്കെയോ.... !!!
.................. ........... ............
പരസ്യങ്ങള്‍ നമ്മളെ പലതിലേക്കും കൈപിടിച്ചു കൊണ്ട് പോയപ്പോള്‍ പരസ്യം മുന്നോട്ട് വച്ച കോടികളെ അവഗണിച്ചു “..വൈകിട്ടെന്താ പരിപാടി..” എന്ന് ചോദിക്കാതെ തലയുയര്‍ത്തി നിന്നു ഒരാള്‍...!!
സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍....!!
“...എന്റെ ആരാധകരെ രസിപ്പിക്കാന്‍ എനിക്കാവും പക്ഷെ എന്റെ ആരാധകര്‍ എന്ത് വാങ്ങണമെന്ന കാര്യത്തില്‍ സ്വാധീനിക്കാന്‍ എനിക്കാവില്ല....” എന്ന് പറഞ്ഞ രജനീകാന്തും വേറിട്ട് നിന്നു.
പണം കൊടുത്താല്‍ “എന്റെ സൌന്ദര്യത്തിന്റെ രഹസ്യം ചൊറിതണം” എന്ന് പറയാനും ഒരുക്കമുള്ളവരുള്ള നമ്മുടെ നാട്ടില്‍ പരസ്യത്തില്‍ പറഞ്ഞത് എന്നും ഉപയോഗിക്കുന്ന ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് വാട്സ് അപ്പ് രസികന്‍...!!
വിദ്യാ ബാലന്‍....!!
“.....എവിടെ ചിന്തിക്കുന്നുവോ അവിടെ ശോചനാലയം...”
(ശൌചാലയം എന്നതിന് ശോചനാലയം എന്ന് പറഞ്ഞവരുടെ കാര്യമാണ് ശോചനം )
അല്ലെങ്കില്‍ പ്രണയം നഷ്ടപെട്ട രാജേഷ് ഖന്നയുടെ ദുഖത്തില്‍ പങ്കു കൊണ്ട് ഹൃദയം വിതുമ്പുമ്പോള്‍,
അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രണയഗാനത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്