ഒരു പതിനഞ്ചു വർഷങ്ങൾക്കെങ്കിലും മുമ്പ്;
ഓർക്കുട്ടും ഫേസ്
ബുക്കും വാട്ട്സ് അപ്പും ഇൻസ്റ്റന്റ് മെസേജിങ്ങും ആരുടേയും
വിദൂര
സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നിട്ടില്ലാത്ത കാലത്ത്;
അന്ന് പ്രണയം പോലെ മനോഹരമായ
കൈയ്യക്ഷരങ്ങളിൽ എഴുതിയ ലവ് ലെറ്റെർ
മാത്രമായിരുന്നു തുടിക്കുന്ന
മനസ് വെളിപ്പെടുത്താനുള്ള മാർഗ്ഗം.
ഭംഗിയുള്ള കടലാസുകളിൽ,
മിക്കപ്പോഴും
കാർഡുകളിൽ, അടിച്ചുമാറ്റിയ
കുഞ്ഞുകവിതകളും വായിക്കുന്നയാൾക്ക് ഓടിച്ചെന്നൊരു ഉമ്മ കൊടുക്കാൻ തോന്നിപ്പോവുന്ന,
സ്നേഹം തുളുമ്പുന്ന സാഹിത്യവും,
അപൂർവം ചിലപ്പോൾ
പ്രണയത്തിൽ പൊതിഞ്ഞ കുഞ്ഞു ഭീഷണികളും
അഭ്യർത്ഥനകളും നിറഞ്ഞൊഴുകിയിരുന്ന
കാലം...!
ഭംഗിയുള്ള
കയ്യക്ഷരം
ഉള്ളവന്മാർക്ക്
വൻ ഡിമാന്റായിരുന്നു
അക്കാലത്ത്, ഇത്തിരി ഭാവന കൂടി ഉള്ളവനാണെങ്കിൽ അവൻ തന്നെ
താരം…. !
പ്രണയത്തിന്റെ ഏദൻ
തോട്ടത്തിൽ ഒരു ചെടിനനപ്പുകാരനെങ്കിലും ആവാൻ ദൈവം തന്ന അവസരമാണെന്ന് കരുതി ഞാൻ എന്റെ
കസ്റ്റമേർസിന് നിസ്വാർത്ഥ സേവനം കാഴ്ചവച്ചു,
24x7x365 ഡയ്സ് (ചിലർ രാത്രിയായിരുന്നു വന്നത്…! )
തലശ്ശേരിയിൽ ലഭ്യമാകുന്ന
ഗ്രീറ്റിങ്ങ് കാർഡുകളിൽ വിലകൂടിയതൊക്കെയും
എന്റെ മുന്നിൽ ഊഴം കാത്തു കിടക്കാൻ തുടങ്ങി. ഈ കാർഡുകൾ വാങ്ങാൻ പല വിദ്യാർഥി കാമുകൻമാരും
പണം കണ്ടെത്തിയത് ഉച്ച ഊണ് വേണ്ടാന്ന് വച്ചാണ്…!
പെണ്കുട്ടികളേ, അറിയുന്നുവോ
നിങ്ങൾ....? നിങ്ങളുടെ മുന്നിലെത്തിയ പ്രണയ
ലേഖനങ്ങളുടെ പിന്നിലെ ത്യാഗം...!
ചിലർ തിളങ്ങുന്ന മഷിയുള്ള
ഗൾഫ് പേനകളുമായി വന്നു… ചിലർക്ക് ചിത്രങ്ങളും വേണമായിരുന്നു മേമ്പോടിക്ക്….!
' എന്തെഴുതണം ' എന്ന
ചോദ്യത്തിന് പലപ്പോഴും ' അതൊക്കെ നീ അതിന്റെ കണക്കു പോലെ എഴുതിയാ മതി ' എന്നായിരുന്നു
മറുപടി. ( പണ്ട് സ്കൂളിൽ ചേർക്കാൻ രണ്ടും മൂന്നും പിള്ളേരെയും കൊണ്ട് വന്ന അമ്മമാർ; 'ജനന തീയതി എന്താണെന്ന് " ചോദിക്കുന്ന മാഷോട്
പറയാറുണ്ടായിരുന്ന അതേ മറുപടി….. " അതൊക്കെ
മാഷ് അതിന്റെ കണക്കു പോലെ എഴുതിയാ
മതി...! " )
അങ്ങനെ, അറിയാവുന്ന
കവിതകളും സ്വയം സൃഷ്ടികളും സിനിമ ഗാനങ്ങളും കിക്കിടിലൻ സാഹിത്യവും പ്രണയ ലേഖനങ്ങളായി
മാറി. സൂപ്പർ ഹിറ്റുകളായ ഹിന്ദി പ്രണയ സിനിമകളിലെ അടിപൊളി ഡയലോഗുകളും ഗാനങ്ങളുമായി ഷാരുഖ്ഖാനും സൽമാനും ആമിർഖാനും
തകർത്താടി. ( ഇവയുടെ self-made translation ആയിരുന്നു എന്റെ ഹൈ ലൈറ്റ്..! പക്ഷെ ഇത് മനസിലാക്കാനുള്ള
ശേഷി; മലയാളം പോലും നേരെ ചൊവ്വേ അറിയാത്ത നമ്മുടെ കാമുകന്മാർക്കുണ്ടായിരുന്നില്ല...!)
ചിലർ, " കോപം
വരുമ്പോൾ മാത്രമല്ല പ്രണയം വരുമ്പോളും അത് പ്രകടിപ്പിക്കാൻ ഇംഗ്ലീഷ് ആണ് നല്ല ഭാഷ
" എന്ന നിർബന്ധം ഉള്ളവരായിരുന്നു. അങ്ങനെയുള്ള
ഫോറിൻ കാമുകർക്കു പക്ഷെ " If you Love me, I love if you " പോലെയുള്ളതു ധാരാളമായിരുന്നു..
പ്രിയപ്പെട്ട നാട്ടുകാരെ
അറിയുക: നിങ്ങളുടെ ചേട്ടന്മാരും ചേച്ചിമാരും നിങ്ങൾ തന്നെയുമോ വായിച്ച പ്രണയ ലേഖനങ്ങൾ
ഞാനോ എന്നപ്പോലുള്ളവരോ അവരുടെ മുഖമില്ലാത്ത കാമുകിമാർക്ക് എഴുതിയതാണ്, അവയിൽ നിറഞ്ഞു
നിന്നിരുന്നത്, നിങ്ങൾ വായിച്ചു കോൾമയിർ കൊണ്ടത്, ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു…!
എന്റെ പ്രണയ പരാജയങ്ങളിൽ
നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ പലർക്കും പ്രേമത്തിന്റെ കുമരം പുഴ നീന്തിക്കടന്നു ഉണ്ണിയാർച്ചമാരുടെ അന്തപ്പുരങ്ങളിൽ എത്താനുള്ള എളുപ്പവഴികളായി....!
ട്രെയിനിങ്ങും മേഘദൂതും
എന്റേതണെന്നറിയുമ്പോൾ ഒരു കുഞ്ഞിരാമനും ആ വഴിക്ക് വരാതായി...!
ചന്തുമാർ തോൽവിയെന്തെന്നറിയാതിരുന്നു....!
" അഞ്ചു ശരങ്ങളും
പോരാഞ്ഞു മന്മഥൻ എന്റെ ലവ് ലെറ്റർ സായകമാക്കണോ" എന്നാലോചിച്ചിരുന്നത്രേ...!
അങ്ങനെ, എല്ലാം തികഞ്ഞൊരു
‘ലവ് ഗുരുവായി‘ പല കാമുകന്മാർക്കും ഒരു കാമുകിക്കും ( സത്യമാണ്....! ഒരു സ്ത്രീയും
എന്റെ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്....! പെണ്കുട്ടിയല്ല, എന്നേക്കാൾ പ്രായമുള്ള
ഒരു സ്ത്രീ.....! അതും സക്സ്സസ്..! ) വേണ്ടി
നിഷ്കാമ കർമം ചെയ്യുന്നതിന്റെ അഹങ്കാരത്തിൽ നിലം തൊടാതെ നടന്നിരുന്ന കാലത്ത് എനിക്കൊരു
പുതിയ കസ്റ്റമർ വന്നു. കക്ഷി എന്റെ കൂട്ടുകാരൻ തന്നെ....
പുള്ളി ആവശ്യം ഉന്നയിച്ചു.
ഒരു ലവ് ലെറ്റർ വേണം...പലരും
പുറകെ നടക്കുന്ന സുന്ദരിയാണ്. അതുകൊണ്ട് ലെറ്റർ കിടിലൻ ആവണം.
കൊക്കെത്ര കുളം കണ്ടിരിക്കുന്നു...!
അവനോടു കാർഡു വാങ്ങിക്കാൻ പറഞ്ഞു. പുള്ളിയുടെ അഭ്യർത്ഥന പ്രകാരം ലെറ്റർ എഴുതുവാനുള്ള
ലൊക്കേഷൻ തലശ്ശേരിയിലെ ഏറ്റവും നല്ല കൂൾബാറാക്കി... അവിടത്തെ സ്പെഷ്യൽ ഫലൂദ അതിന്റെ
മുഴുവൻ പ്രതാപത്തോടെയും എന്റെ മുന്നിലെത്തി….
ഉദ്ദേശം മനസിലായത്
കൊണ്ടാവണം ഫലൂദയുടെ മുകളിൽ വച്ച ചെറിപ്പഴം കൂടുതൽ ചുവന്നു തുടുത്തിരുന്നു... ചെറിപ്പഴത്തിന്റെ
അതേ നിറത്തിൽ, വിലകൂടിയ ഒരു ഗ്രീറ്റിങ്ങ് കാർഡു എന്റെ മുന്നിൽ നിവർന്നു....
കൂൾബാറിന്റെ സുഖമുള്ള തണുപ്പിൽ, അരണ്ട വെളിച്ചത്തിന്റെ കാൽപ്പനിക സൌന്ദര്യത്തിൽ, ഫലൂദയുടെ രുചിയുടെ അകമ്പടിയിൽ എന്റെ ഭാവന ചിറകു വിരിച്ചു പറക്കാൻ തുടങ്ങി.
നിമിഷങ്ങൾക്കകം ഒരു ഗംഭീരൻ സാധനം ഞാൻ തീർത്തു. എന്റെ മാസ്റ്റർ പീസ്...! പ്രൂഫ് റീഡിംഗ് കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പ്രേമം തോന്നിപ്പോയി...! “ ഓൾ ദി ബെസ്റ്റ് “ പറഞ്ഞു ഞാൻ എന്റെ വഴിക്കും അവൻ അവന്റെ സ്വപ്നങ്ങളുടെ വഴിക്കും പിരിഞ്ഞു.
കൂൾബാറിന്റെ സുഖമുള്ള തണുപ്പിൽ, അരണ്ട വെളിച്ചത്തിന്റെ കാൽപ്പനിക സൌന്ദര്യത്തിൽ, ഫലൂദയുടെ രുചിയുടെ അകമ്പടിയിൽ എന്റെ ഭാവന ചിറകു വിരിച്ചു പറക്കാൻ തുടങ്ങി.
നിമിഷങ്ങൾക്കകം ഒരു ഗംഭീരൻ സാധനം ഞാൻ തീർത്തു. എന്റെ മാസ്റ്റർ പീസ്...! പ്രൂഫ് റീഡിംഗ് കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പ്രേമം തോന്നിപ്പോയി...! “ ഓൾ ദി ബെസ്റ്റ് “ പറഞ്ഞു ഞാൻ എന്റെ വഴിക്കും അവൻ അവന്റെ സ്വപ്നങ്ങളുടെ വഴിക്കും പിരിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞാണ്
പിന്നെ ഞാനവനെ കാണുന്നത്. സെൽഫ് കോണ്ഫിടെൻസിന്റെ പരകോടിയിൽ നിന്ന ഞാൻ കാര്യങ്ങളൊക്കെ ഉഷാറായി നടക്കുന്നില്ലേ എന്നന്വേഷിച്ചു…..
മറുപടി
പക്ഷെ, ഹൃദയ ഭേദകമായിരുന്നു
“എന്ത് ഉഷാർ...? ഉള്ളതുംകൂടിപ്പോയി...!
നിന്നെ കൊണ്ട് ലെറ്റർ എഴുതിച്ചതാ പറ്റിയത്...!”.
സുന്ദരിമാരുടെ ഹൃദയ
കോട്ടകൾ പലർക്കു വേണ്ടിയും ഒന്നൊന്നായി കീഴടക്കി, വെന്നിക്കൊടി പാറിച്ച് മുന്നോട്ടു
മാത്രം കുതിച്ചിരുന്ന എന്റെ യാഗാശ്വം പെട്ടെന്നുള്ള കടിഞ്ഞാണ് വലിയിൽ ഞെട്ടിത്തരിച്ചു....!
കാര്യമറിഞ്ഞപ്പോൾ
എന്റെ ഞെട്ടൽ തളർച്ചയായിമാറി...!
അപ്രതീക്ഷിതമായ ആന്റി
ക്ലൈമാക്സ് വന്ന കദനകഥ ഇങ്ങനെ..
ഞാനെഴുതിയ ലവ് ലെറ്റർ
അവന്റെ കാമുകി; കാൽ നഖം കൊണ്ട് നിലത്തു ഭാഗങ്ങൾ അടയാളപ്പെടുത്താത്ത ഹൃദയത്തിന്റെ പടം
വരച്ച്; നാണത്തിൽ കുതിർന്ന്, രണ്ടു കയ്യും
നീട്ടി വാങ്ങിച്ചു. കാമുകന്റെ കസിനായ തന്റെ
കൂട്ടുകാരിയോടോത്ത് ലെറ്റർ വായിക്കാനിരുന്നു. നിർഭാഗ്യവശാൽ ഈ കൂടുകാരി എന്റെ ശിഷ്യ
ആയിരുന്നു ...! ( ആക്കാലത്ത് പത്തുപതിനഞ്ചിലേറെ വരുന്ന ശിഷ്യരുടെ ട്യൂഷൻ മാഷായിരുന്നു
ഞാൻ ) ...കത്തിലെ കയ്യക്ഷരം കണ്ടതും ‘കോമെണ്സെൻസ്’ ചുക്കോ ചുണ്ണാമ്പോ എന്നറിയാതിരുന്ന
എന്റെ ശിഷ്യ " ഇതെന്റെ മാഷിന്റെ ഹാൻഡ്
റൈറ്റിങ്ങാനെന്നു" ആർത്തു വിളിച്ചു....
പിന്നത്തെ കാര്യം
എന്ത് പറയാൻ..! ഒരു ലവ് ലെറ്റർ പോലും സ്വന്തമായി എഴുതാൻ പറ്റാത്ത കാമുകന്റെ മുഖത്തേക്ക്
അവൾ ആ ലെറ്റർ വലിച്ചെറിഞ്ഞ് സലാം പറഞ്ഞു...!
അതോടെ ആ പ്രണയം, സ്വാഹ...!
എന്റെ തളർച്ച അതുകൊണ്ടായിരുന്നില്ല.
എന്റെ മുന്നിൽ ഭയഭക്തി ബഹുമാനങ്ങളോടെ മാത്രം ഇരുന്നിരുന്ന, എന്റെ ഒരു നോട്ടത്തിൽ വിറച്ചിരുന്ന
ആ ശിഷ്യയെ ഇനി എങ്ങനെ ഫേസ് ചെയ്യും എന്നോർത്തായിരുന്നു...!
ഒരു കാര്യം കൂടെ,
കഴിഞ്ഞവർഷം, തലശ്ശേരിയിലെ ജേസീസ് ക്ലബ് അവരുടെ
ഫ്ലവർ ഷോയോട് അനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരത്തിൽ കിട്ടിയ ' പെടക്കുന്ന' സമ്മാനം
വീട്ടിലെ ഷെൽഫിൽ തലയുയർത്തി നിൽക്കുന്നുണ്ട്
ഇപ്പോൾ...!
നത്തോലി ഒരു ചെറിയ
മീനല്ലെന്നു മനസിലായല്ലോ, അല്ലേ...?
***** ***** ****** ****** ******
പിന്നീടൊരിക്കൽ ഞാൻ
എനിക്ക് വേണ്ടിയും ഒന്നെഴുതി, ഒരു വെറും കത്ത്... ഇഷ്ടവും കരുതലും പരിഭവങ്ങളും സങ്കടങ്ങളും
കുസൃതികളും തമാശകളും നിറഞ്ഞ ഒരുനൂറു കത്തുകൾ മറുപടികളായി പറന്നുവന്നു എന്നരികിലേക്ക്....!
പക്ഷെ, പറയേണ്ടത്
മാത്രം പറയാൻ മറന്നുപോയതുകൊണ്ട്,
"ഒരു വിലപ്പെട്ട വസന്തം
മുഴുവൻ, വെറുമൊരു വാക്കിനക്കരെ ഇക്കരെ,
ഒരു കടത്തുതോണി കിട്ടാതെ,
നിൽക്കേണ്ടിവന്നു ഞങ്ങൾക്ക്...! "
(ഈ വരികൾ അടിച്ചു
മാറ്റിയതാണ്, ക്ഷമിക്കുക...)
ആ കഥ പിന്നീടൊരിക്കൽ.......

ട്രെയിനിങ്ങും മേഘദൂതും എന്റേതണെന്നറിയുമ്പോൾ ഒരു കുഞ്ഞിരാമനും ആ വഴിക്ക് വരാതായി...!
മറുപടിഇല്ലാതാക്കൂചന്തുമാർ തോൽവിയെന്തെന്നറിയാതിരുന്നു....!
" അഞ്ചു ശരങ്ങളും പോരാഞ്ഞു മന്മഥൻ എന്റെ ലവ് ലെറ്റർ സായകമാക്കണോ" എന്നാലോചിച്ചിരുന്നത്രേ...! ഹഹ ഓഫീസില് ഇരുന്നു ഈ ബ്ലോഗ് വായിക്കല് ഞാന് നിര്ത്തി ,,,ചിരിച്ചു പണ്ടാരടങ്ങി ,, കള്ളകാമുകന്
എന്ത് പറഞ്ഞിട്ടെന്താ ..ആകെ ഉണ്ടാരുന്ന ഞമ്മളെ മോഹബ്ബത്തു ഖുദാ ഗവാ :)
ഇല്ലാതാക്കൂ