നിങ്ങൾ സ്ത്രീകൾ..
ചിരിച്ചു കൊണ്ട് ചതിക്കും ...
മോഹിച്ചു കൊണ്ട് വെറുക്കും
ശപിച്ചു കൊണ്ട് കൊഞ്ചും
പക്ഷേ...
എനിക്കെങ്ങേനെ അങ്ങനെ പറയാനാവും ..???
സ്ക്കൂളിലെക്ക്ക് എന്റെ കൈ പിടിച്ചു നടത്തിയ,
ഇടപ്പാതിയിലെ ഇടിവെട്ടുന്ന രാത്രികളിൽ പേടിച്ചു വിറയ്ക്കുന്ന എന്നെ; പോയകാലത്തിന്റെ കഷ്ടപാടുകൾ ചുളിവുകൾ വീഴ്ത്തിയ ശുഷ്ക്കിച്ച ശരീരത്തോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ച,
ഞാനിത്തിരിവ്യ്കുമ്പോൾ കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകളും ഇടിക്കുന്ന നെഞ്ഞുമായി ഗേറ്റ്നു അരികിൽ കാത്തുനിക്കാറുള്ള,
കാലത്തിന്റെ ഒഴുക്കിൽ തിമിരം കാഴച്ചക്ക് മറയായപ്പോഴും, പാതിരവണ്ടിക്ക് വീടിലെത്തുന്ന എന്നെ, ഓർമ്മയുടെ പൊട്ടിപോയ വലക്കണ്ണികൾ തിരിച്ചു പിടിച്ച്, “ നീ വന്നോ മോനെ “ എന്ന് എനിക്ക് കേൾക്കാനായി മാത്രം ചോദിച്ചിരുന്ന,
എന്റെ അച്ഛമ്മയെ ഓർക്കുമ്പോൾ…
ഓർമവച്ച കാലം മുതൽ സ്നേഹവും കരുതലും ആഹാരമായും അലക്കിതേച്ച ഡ്രസ്സ് ആയും മുന്നിലെതിച്ചിരുന്ന,
എന്റെ ഇന്നുവരയുമുള്ള യാത്രകളിലും തിരിച്ചു വരവുകളിലും, അർദ്ദ രാത്രികളിലും പുലർച്ചകളിലും-
ഒരു ടൈംപീസിന്റെയും സഹായമില്ലാതെ- എല്ലാം ഒരുക്കി വച്ചിരുന്ന,
പ്രാർത്ഥനകൾകൊണ്ടും നേർച്ചകൾകൊണ്ടും എന്റെ ചുറ്റും ഉരുക്കിനേക്കാൾ ബലമുള്ള കോട്ടകൾ തീർത്തിരിക്കുന്ന എന്റെ അമ്മയെ ഓർക്കുമ്പോൾ
പിന്നെയുമുണ്ട് ഒത്തിരിപേർ.
അറിവിന്റെ മഞ്ഞ കെട്ടിടത്തിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയ,
ബുദ്ധിയുടെ ഇരുണ്ട കോണുകളിൽ അക്ഷരത്തിന്റെ ദീപങ്ങൾ കത്തിച്ചു വെച്ച,
തെറ്റുകൾ ചെവിക്കുപിടിച്ചു ശരിയാക്കിതന്നിരുന്ന ഓമന- സുധ- ലക്ഷ്മി ടീച്ചർമാർ,
ലോകത്തിന്റെ ഏതു കോണിൽ നിന്ന് വിളിക്കുമ്പോഴും ആദ്യ ഹലോ യിൽ തന്നെ എന്നെ തിരിച്ചറിയുന്ന;
സ്നേഹവും കരുതലും ത്യാഗവും എന്താണെന്നു എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരി,
സ്വപ്‌നങ്ങൾ സ്വർണം വിളയിക്കുന്ന മണൽ നാട്ടിലെ ഉരുകുന്ന ചൂടിലും, ഇന്ദ്രപ്രസ്ഥത്തിലെ രക്തം കട്ടപിടിക്കുന്ന തണുപ്പിലും എന്റെ കൂടെ ജീവിക്കാൻ മടിയേതും കാണിക്കാതിരുന്ന,,
ഈ ലോകത്തിലെ മുഴുവൻ കുസൃതിയെയും കുറുംബിനെയും അതിന്റെ ഏറ്റവും മനോഹര രൂപത്തിൽ
മകളായി എനിക്ക് സമ്മാനിച്ച, എന്റെ പ്രിയപ്പെട്ട ഭാര്യ.
ഇവർ,
എന്റെ ജീവിതത്തിലെ എല്ലാ വഴികളിലും വജ്ര ശോഭയോടെ പ്രകാശം പരത്തി നിൽക്കുമ്പോൾ,
എനീക്കെങ്ങനെ അങ്ങനെ അങ്ങനെ പറയാനാവും..???
ചിന്തിക്കാൻ കഴിയും….?
