കല്യാണ വീടുകളില്‍ ഒരു മത്സരം നടക്കാറുണ്ട്,
ട്രൌസറ്കാര് തമ്മില്‍ - ഇല വെക്കാനും ഗ്ലാസ് വെക്കാനും.
അച്ചാറും ഉപ്പേരിയും ഉള്ള തൂക്കു പാത്രം..!! ‘...നോക്കി വിളംബണംട്ടാ..’ എന്ന് ഗുരു കാരണവര്‍മാര്‍..
സാമ്പാറും പുളിശ്ശേരിയും വിളംബാന്‍ ഇച്ചിരി കൈക്കരുത്ത് വേണം. .
പപ്പടക്കൊട്ടയും ചോറ് പാത്രവും എക്സ്പീരിയന്സ്ഡ് ആയവര്‍ക്ക് മാത്രമുള്ളതാണ്. .
“....ദേ അവിടെ അച്ചാറ്, ഇവിടെ ഉപ്പേരി..” എന്ന വിളിക്ക് കാതോര്‍ത്തിരിക്കുമ്പോ, ജാലകത്തിലൂടെ കുട്ടിപ്പാവാട ചിരികള്‍ വല്ല്യ ആളായല്ലോ എന്ന് പറയും. .
തൂവെള്ള മുണ്ടിലും പട്ടു സാരികളിലും വീഴാതെ എല്ലാം എല്ലായിലയിലും എത്തിക്കുന്നത് അത്ര ചെറിയ പണിയല്ലാട്ടോ
:) .
ആളും തിരക്കും ഒഴിഞ്ഞു, തലമൂത്ത വിളമ്പുകാര്‍ വിയര്‍പ്പാറ്റി ഇലക്ക് മുന്നിലിരുന്നാല്‍ എല്ലാം ഓരോന്നായി കയ്യില്‍ വരും ...

പായസപ്പാത്രം വരെ. .എന്നിട്ട് കൂട്ടുകാരന്റെ ചെവിയിലൊരു വീമ്പു പറച്ചിലുണ്ട്,
“....ഞാനൊക്കെ വിളമ്പി ...
അച്ചാറും, കൂട്ടുകറിയും, പായസോം വരെ..”
അത് കേട്ട് “...എന്നിട്ട് നീ എനിക്ക് തന്നില്ലലോടാ...” എന്ന് പറയുന്ന അവന്റെ തോളില്‍ തട്ടി, “...അടുത്ത മംഗലത്തിനു എനിക്ക് വിളംബാന്‍ കിട്ടുന്നതൊക്കെ ഞാന്‍ നിനക്കും തരുമെന്നു..” ഉറപ്പു കൊടുത്തു, അവനെയും കൂട്ടി കസേര അടുക്കി വെച്ച് അതിന്റെ മുകളില്‍ കയറി ഇരുന്നു കൈ തലയ്ക്കു പുറകില്‍ വച്ചു ക്ഷീണം തീര്‍ക്കണം..
ഒരു കുപ്പിയും പൊട്ടിക്കാതെ....!!
കല്യാണങ്ങള്‍ ഉത്സവങ്ങള്‍ ആയിരുന്നു... !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ