ഒന്ന് രണ്ടു മാസം മുമ്പ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ നിലവിളി ഉയര്‍ന്നു.
കേട്ടവരാരും തിരിഞ്ഞു നോക്കിയില്ല, മഴയായിരുന്നത്രേ.
അവള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു.
കേട്ടവരാരും തിരിഞ്ഞു നോക്കിയില്ല, മഴയായിരുന്നത്രേ.
അവള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു.
.
നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഒരു യുവതിയും യുവാവും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി ,
ആരും ഇടപെട്ടില്ല,
യുവതി കുത്തേറ്റ് മരിച്ചു.
.ആക്സിഡന്റില്‍ പെട്ട് റോഡില്‍ കിടക്കുന്നവര്‍ രക്തം വാര്‍ന്നു മരിക്കുന്നു
ആരും ഇടപെടില്ല , തലയിലാവൂല്ലേ ???
മലപ്പുറത്തൊരാള്‍ അര്‍ദ്ദരാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി. ആരും ഇടപെടില്ല , തലയിലാവൂല്ലേ ???
ഇടപെടാന്‍ എല്ലാര്‍ക്കും സമയമുണ്ടായിരുന്നു.
തുള്ളി വെള്ളം കൊടുക്കാതെ അടിച്ചു കൊന്നു ..
.
അടിപൊളി.
.
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ...!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ