അതെ എന്റെ അമ്മ ഒരു പാത്രം കഞ്ഞിയാണ്.
.
പുലര്‍ച്ചക്കുള്ള വണ്ടിയില്‍ പോകാനുള്ള എനിക്ക് വേണ്ടി ഒരു അലാറത്തിന്റെയും സഹായമില്ലാതെ മൂന്നര മണിക്ക് എഴുനേറ്റു ആധിയില്‍ തിളപ്പിച്ചെടുത്തു കരുതലില്‍ ആറ്റിയെടുക്കുന്ന ഒരു പാത്രം കഞ്ഞി .
.
പണ്ടും അതങ്ങനെ ആയിരുന്നു .
ഡേ ഷിഫ്റ്റുള്ള സ്കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും.
.
പലഹാരങ്ങള്‍ പത്രസ്സു കാട്ടുമ്പോഴും കഞ്ഞിയുണ്ടാവും കൂടെ;
ഒരു തണുത്ത പുഞ്ചിരിയോടെ,
.
ഒരിക്കലും ചതിക്കില്ല എന്ന് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ട് പലപ്പോഴും കൂടെ നിര്‍ത്തിയത് കഞ്ഞിയെയാണ്
.
പരീക്ഷകളെ എഴിതി തോല്‍പ്പിച്ചത് ആ കഞ്ഞിയുടെ കരുത്തിലാണ്
.
ഇന്റര്‍വ്യൂകളില്‍ അങ്കം വെട്ടി ജയിച്ചത് ആ കഞ്ഞിയുടെ പിന്തുണയിലാണ്
.
യാത്രകള്‍ പുറപ്പെട്ടത് കഞ്ഞിയുടെ സ്വാന്തനത്തിലാണ്
.
കടലിനു മീതെ പറന്നപ്പോഴും തുണ നിന്നത് ആ കഞ്ഞിയാണ്.
.
വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു അസുഖങ്ങള്‍ വിരുന്നു വന്നപ്പോഴും തിരഞ്ഞത് ആ സ്വന്തനത്തിനാണ്.
.
എരിവും പുളിയും കോഴിയും ആടും ഒരു പാട് ചെന്നതില്‍ പ്രതിഷേധിച്ച അപ്പെന്ടീസിനെ ആശ്വസിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതും കഞ്ഞിയാണ്..
.
തേടുന്നത് ഒരു പാത്രം സ്വാന്തനമാണ് ..!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ