സ്വപ്നം കാണുന്നത് നിര്‍ത്താന്‍ പലരും പറഞ്ഞപ്പോള്‍ സ്വപ്‌നങ്ങള്‍ കാണൂവെന്നു സ്നേഹപൂര്‍വ്വം ഉപദേശിച്ച ഒരു പുഞ്ചിരിക്കുന്ന മുഖം ഉണ്ടായിരുന്നു;
.
ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കിയ യുഗ പുരുഷന്‍,
.
സെലിബ്രിറ്റികള്‍ ഭൂമി തൊടാതെ നിന്നപ്പോള്‍ സാധാരണക്കാരന് പിന്നില്‍ തന്റെ ഊഴവും കാത്തു വരി നില്‍ക്കാന്‍ മടികാണിക്കാതിരുന്ന പ്രഥമ പൌരന്‍,
.
രാഷ്ട്രപതി ഭവന്റെ കൂറ്റന്‍ ഉരുക്ക് ഗേറ്റുകള്‍ തുറന്നു വച്ച് സംവാദ വേദിയാക്കിയ ജനങ്ങളുടെ പ്രസിഡണ്ട്
.
നമുക്കൊരു പ്രസിഡണ്ട് ഉണ്ടെന്നും, അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയേക്കുറിച്ച് സംസാരിക്കുകയാണെന്നും നാം തിരിച്ചറിഞ്ഞ നാളുകള്‍,
.
അവസാന ശ്വാസം വരെ അറിവ് പകര്‍ന്നു കൊടുത്തു സ്വജീവിതം ധന്യമാക്കിയ കര്‍മ്മ യോഗി,
.
വിശ്വപൌരനായി വളര്‍ന്നപോഴും അറിവ് എന്നാല്‍ വിനയും ലാളിത്യവും ആണെന്ന് ജീവിച്ചു കാണിച്ചു തന്ന മഹാനായ ശാസ്ത്രഞ്ജന്‍,
.
തന്റെ സുരക്ഷാ ഉദ്ദ്യോഗസ്ഥനോട് താന്‍ കാരണം ഉണ്ടായ ബുദ്ദി മുട്ടുകള്‍ക്ക് ക്ഷമ ചോദിക്കാന്‍ മടിയില്ലാതിരുന്ന മനുഷ്യ സ്നേഹം
.
വ്യക്തി ജീവിതം മാറ്റി വച്ച് സ്വന്തം കര്‍മപഥത്തില്‍ ജീവിതം അര്‍പ്പിച്ച ഋഷിവര്യന്‍
.
ഏതെങ്കിലും ഒരു മഹദ് വ്യക്തിയെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചെങ്കില്‍ അത് ഇദ്ദേഹത്തെ മാത്രമായിരുന്നു - ദൂരെ നിന്ന് ഒരു നോക്കെങ്കിലും -
.
അദ്ദേഹം എന്തായിരുന്നു എന്ന് ഈ വിയോഗം നമ്മെ അറിയിക്കുന്നുണ്ട്.
.
‘..ഉറക്കം നഷടപ്പെടുത്തുന്നതാണ് സ്വപ്‌നങ്ങള്‍..’ എന്ന് രാജ്യത്തെ പഠിപ്പിച്ചു ശാന്തമായി ഉറങ്ങുന്ന അങ്ങേയുടെ പാദങ്ങളില്‍ ശിരസ്സു ചേര്‍ത്ത്,
ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നൊരു പ്രണാമം.
.
.
സ്വീകരിച്ചാലും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ