പിന്തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും നിറഞ്ഞ കണ്ണുകൾ കണ്ടിരുന്നത് .
പിൻ വിളികൾക്കായിരുന്നു കാതോർത്തിരുന്നത്..
പലതും ഓർക്കുമ്പോൾ അറിയാതെ ആയിരുന്നു കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നത് ..
പുഞ്ചിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ ആയിരുന്നു കണ്ടത്തിൽ ഏറ്റവും മനോഹരം
നേടിയതിനെക്കാൾ വിലപിടിച്ഛതായിരുന്നു കൈവിട്ടു പോയതോക്കെയും .
ഒത്തിരി ആഗ്രഹിക്കുമ്പോഴും കാലം നഷ്ടപ്പെടുത്തിയതൊന്നും തിരിച്ചു കിട്ടില്ലെന്നാരുന്നു കരുതിയിരുന്നത് .
എന്നാൽ,
ഏതൊക്കെയോ കോണിൽ നഷ്ടപ്പെട്ടു പോയതോക്കെയും നീ എനിക്ക് തിരിച്ചു തരുമ്പോൾ ....
ഇരുപത്തിയാറു അക്ഷരങ്ങളിലൂടെ പറയാൻ മറന്നതും പറയേണ്ടിയിരുന്നതും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ...
പിന്നെയും കുറെ സ്മൈലികളിലൂടെ കണ്ണീരും ചിരിയും പരിഭവവും സ്ക്രീനിലും മനസ്സിലും നിറയുമ്പോൾ
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയതൊക്കെയും വീണ്ടെടുക്കപ്പെടുമ്പോൾ
സ്വപ്നങ്ങൾക്ക് വീണ്ടും നിറം പിടിക്കുമ്പോൾ ,
വാട്സ് അപ്പ് , ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചു പോവുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ