അതൊന്നും ഞമ്മക്ക് അറഞ്ഞൂടല്ലോ..
ഞമ്മക്ക് അന്നോട് പിരിശം തോന്നിയ കാലത്ത് അങ്ങനെ ഒന്നും ഇല്ലല്ലോ.
അനക്കോര്‍മ്മയുണ്ടാ പാത്തുമ്മാ,
അന്ന്, ആ മാവിന്റെ ചോട്ടില് കൊതിയോടെ മോളിലോട്ട് നോക്കി നിക്കുമ്പോളാ അന്ന ഞമ്മള് ആദ്യായിറ്റ് കാണുന്നേ.
അന്റെ ചിരി കാണാമ്പേണ്ടീറ്റാ ഞമ്മള് പുളിഉറമ്പിനേം ബകബെക്കാണ്ട് ആ മാവുമ്മല് ബലിഞ്ഞു കേറിയേ .
ഞമ്മള് പറച്ച് തന്ന പുളിമാങ്ങ കടിച്ച കണ്ണ് ചിമ്മിപ്പോയ അന്റെ മോറ് കാണാന്‍ എന്ത് ശേലാര്‍ന്നു.!!
ബളെന്റെയും , കല്ല് പെന്‍സിലിന്റെയും കശണങ്ങളും മഷിത്തണ്ടും ഒക്കെ ഞമ്മള് ഓത്തു പള്ളീല് കൊണ്ടോന്നത് അനയ്ക്ക് തരാനും മാണ്ടീറ്റാര്‍ന്നു.
അത് ആരും കാണാണ്ട് അനക്ക് തരുമ്പോ അന്റെ മൊകം ഒന്ന് തക്കാളി പോലെ ആവും...!! എന്റെ റബ്ബേ .. ഞമ്മക്കത് കണ്ടാ മത്യാര്‍ന്നു ..
നീളന്‍ പാവാടയും നെയ്യി പൊരിച്ച കുപ്പായോം ഇട്ട ജ്ജ് കുലുങ്ങി കുലുങ്ങി നടന്നു ബരുന്നത് കാണാന്‍ ഞമ്മള് ബയി ബക്കത്ത് എത്തറ കാത്തു നിന്നക്കണ് ??
അന്നേ ദൂരെന്ന് കാണ് മ്പളെ ഞമ്മളെ ഖല്‍ബ് പട പടാന്ന് ഇടിക്കാന്‍ തൊടങ്ങും ..!!!
അന്റെ ബാപ്പ ആ എറച്ചിക്കാരന്‍ ഹൈദ്രോസ്സിനെ ഞമ്മക്ക് കാണുമ്പോളെ നെഞ്ചിടിക്ക്വങ്കിലും, പള്ളി കൊളത്തീന്നു പറിച്ചെടുക്കുന്ന ആമ്പലും കൊണ്ട് എത്ര തവണ അന്റെ കുടീന്റെ മുന്നിലൂടെ ഞമ്മള് മണ്ടി പാഞ്ഞിക്കണ് ,..??
ഞമ്മള് മീന്‍ കൊണ്ടോവാന്‍ പുയ്യ ഹീറോ സൈക്കള് മേടിച്ചപ്പോം, അത് ആദ്യം കൊണ്ടൊന്നു മണിയടിച്ചത് അന്റെ കുടീന്റെ മുന്നീന്നാ ..!!
അന്റെ മുന്നില്‍ പത്രാസു കാണിക്കാന്‍ രണ്ടു കയ്യും ബിട്ടിറ്റ് സൈക്കള് ചവിട്ടിയപ്പോം ഞമ്മളും ബണ്ടീം മീനും കൊട്ടേം ഓത്തീല് ബീണത് ഓര്‍മ്മണ്ടാ അനക്ക്..???
അന്റെ മുത്ത് പെയ്യണ പോലത്ത ചിരി കണ്ടപ്പോ ഞമ്മളും ബേദന മറന്നു ചിരിച്ചും പോയി .
ആ പേര്‍ശ്യക്കാരന്‍ കന്നാലി മോയ്തീന്നു അന്റെ മേലൊരു കണ്ണുണ്ടാര്‍ന്നുന്ന് ഞമ്മക്ക് അറിയാര്‍ന്നു ..
ഓന്‍ കള്ളും കായും കൊടുത്തു അന്റെ ബാപ്പാനെ പാട്ടിലാക്കേം ചെയ്ത്.
ഞമ്മള് അന്നെ പെണ്ണ് ചോയിക്കാന്‍ ബന്നപ്പോ, അന്റെ ബാപ്പയും ആ ശേയ്ത്താനും ഓന്റെ ആള്‍ക്കാരും ചേര്‍ന്ന് ഞമ്മളെ കയ്യും കാലും അടിച്ചോടിച്ചത് ജ്ജ് അറിഞ്ഞിക്കാ..??
എന്നിറ്റ് അന്നെ പിടിച്ച പിടിയാലെ ഓന് നിക്കാഹ് കയിച്ചു കൊടുത്ത്..
അതോടെയാ ഞമ്മള് നാടും കുടീം വിട്ടുപോയത് ..
ആ ശേയ്ത്താന്‍ ഈ പേരും പറഞ്ഞു അന്നേ ചവിട്ടം കുത്തേം കൊറേ ചെയ്യതോന്നും ഞമ്മള് അറിഞ്ഞിക്കില്ല പാത്തുമ്മാ
അങ്ങെന്നെ നെഞ്ചു വേദന വന്നു ചോര തുപ്പി ജ്ജ് മയ്യത്തായീനു അറിഞ്ഞപ്പോ ഞമ്മള ഖല്‍ബ് പൊട്ടിപ്പോയി പാത്തുമ്മാ ..
ന്റെ പാത്തുമ്മാ ഈ കത്ത് ഏയ് ആകാശത്തിനെറ്റ് മേലെയുള്ള സ്വര്‍ഗ്ഗത്തിലെ അന്റെ കയ്യുമ്മല് എത്തുമ്പോളെക്കും ഞമ്മളും അങ്ങ് എത്തീട്ടുണ്ടാവും..!!!
ജ്ജ് ഇല്ലാത്ത ദുനിയാവില് ഞമ്മക്കും ജീവിക്കാന്‍ കയ്യൂല്ല പാത്തുമ്മാ .
ഞമ്മളും ബര്ന്നാ അന്റെ അടുത്തേക്ക് .
പാത്തുമ്മാന്റെ മാത്രം ബദറുല്‍ മുനീര്‍ - മീന്‍കാരന്‍ ബീരാന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ