സീന്‍ ഒന്ന്..
.
"..എന്റെ കൈ മുറിഞ്ഞു .."
.
"..അയ്യോ..!! എങ്ങനെ ???.."
.
"...കറിക്ക് അരിയുമ്പോ.."
.
മധു വിധു കാലമാണ് .. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ ..??
അതും ദുബായ് ആംബുലന്‍സിന്റെ ഫസ്റ്റ് എയിഡര് സപ്രിട്ടിക്കറ്റ് കയ്യിലുള്ള ഞാന്‍...!! .
.
ഫസ്റ്റ് എയിഡ് പഠിപ്പിച്ച അറബി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഒരു ടിഷ്യൂ പേപ്പര്‍ എടുത്തു മുറിവ് തുടച്ചു കെട്ടിവച്ചു കൊടുത്തു ..
എന്നിട്ട് ബൈപാസ് സര്‍ജ്ജറി ചെയ്ത ഡോക്ടറുടെ ഭാവത്തോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി “...കണ്ടോടീ നിന്റെ കെട്ട്യോന്റെ കഴിവ്...” എന്ന മട്ടില്‍.
.
സഹധര്‍മ്മിണിയുടെ മുഖത്തു തീരെ വോള്‍ട്ടേജില്ല .
.
“....ഒരു ചെറിയ മുറിവല്ലേ ഉള്ളൂ ..അതിനാണോ ഈ സീരിയല്‍ എക്സ്പ്രഷന്‍.... ??
.
“....അതല്ല .. ഞാന്‍ വിചാരിച്ചു ഈ സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന പോലെ നിങ്ങള്‍ എന്റെ വിരല്‍ വായില്‍ വെച്ചു.........”
.
ന്റെ ദേവ്യേ.....!!
.
ചോര കുടിക്കാന്‍ ഞാനെന്താടീ ഡ്രാക്കുളയോ എന്ന് ഞാന്‍ ചോദിച്ചില്ല .. പക്ഷെ ഒരു കാര്യം പ്രാര്‍ഥിച്ചു ..മുട്ടിപ്പായി
.
“....ന്റെ പടച്ചോനേ ..എത്രയും വേഗം ഇവളുടെ കയ്യൊന്നു മുറിയണേ . എന്നിട്ട് വേണം എനിക്കവളുടെ ചോര വലിച്ചു കുടിച്ചു സിനിമയിലെ നായകനെപ്പോലെ സ്നേഹം കാണിക്കാന്‍ ....!!
.
എന്നോടുള്ള സ്നേഹക്കൂടുതല് കൊണ്ടോ എന്തോ
പടച്ചോന് ഇത് വരെ എന്റെ ഫയല്‍ നോക്കിയിട്ടില്ല .
.........................................................................................
.
സീന്‍ രണ്ട്
.
"...നിങ്ങള്‍ തീരെ റൊമാന്റിക് അല്ല .."
.
"...അതെന്താ ഇപ്പൊ അങ്ങനെ തോന്നാന്‍ ??.."
.
"..നോക്ക് .സ്നേഹമുള്ളോരു കാണിക്കുന്നത് കണ്ടോ ..?? ഭാര്യ എടുത്തു പൊക്കുന്നു ..... വട്ടം കറക്കുന്നു..."
അവള് ടിവി സ്ക്രീനിലേക്ക് ചൂണ്ടി ...
.
"...ഡീ .... സിനിമയിലെ ആളുകള്‍ക്കൊക്കെ എത്യ്രാ കാശ് കിട്ടുന്നേന്ന് അറിയാലോ .. ലക്ഷങ്ങളും കോടികളും .."
.
"...അതിന്റെ പകുതി തരാന്ന് ആരെങ്കിലും പറഞ്ഞാല്‍ നിന്നെയും എടുത്തു വട്ടം കറക്കി ഞാന്‍ പളനി മല കയറും ..
എന്റെ അച്ചനാണേ സത്യം..!! .."
..................................................................................................
സീന്‍ മൂന്ന്
.
"..എന്തായിരുന്നു അവളുടെ പേര്... ?? .."
.
"...ഏതു ലവളുടെ ?? .."
(പടച്ചോനെ.... ഫേസ് ബുക്ക് സൈന്‍ ഔട്ട് ചെയ്തില്ലേ ..)
.
"...പയ്യന്നൂരിലെ .. നിങ്ങള്‍ കാണാന്‍ പോയ അവളുടെ ??.."
.
"...ഓ... ആ ലവള്.....സോണിയ ..."
.
(കഥ ഇതുവരെ : പയ്യന്നൂരില്‍ ഞാനൊരു പെണ്ണ് കാണാന്‍ പോയിരുന്നു .. സോണിയ .സുന്ദരി ..സുമുഖി .. അമ്മയുടെ പേര് ഇന്ദിര. രാജീവ് ആകാന്‍ ഞാന്‍ മനസ്സില്‍ കുര്‍ത്ത തുന്നി .
.
"...പക്ഷെ, ജാതകം വില്ലനായി ..."
.
അവളെ കല്യാണം കഴിച്ചാല്‍ കഴിക്കുന്നവന് പിന്നെ വല്ലതും കഴിക്കാനായി അധിക കാലം ഉണ്ടാവില്ലാത്രേ ..!!!
എന്നിലെ വിപ്ലവം സട കുടഞ്ഞെഴുന്നേറ്റു .( അത് അവളുടെ മൊഞ്ചില് മയങ്ങിയിട്ടാണ് എന്ന് അസൂയക്കാര് പറയും ..കാര്യമാക്കണ്ടാ ..)
.
പക്ഷെ ലവളുടെ അച്ഛന് സമ്മതിച്ചില്ല.
.
എന്റെ ശുദ്ദഗതിക്കു ഞാന്‍ ഈ കഥ സഹധര്‍മ്മിണിയോട് പറഞ്ഞിരുന്നു.. നാലഞ്ചു വര്‍ഷം മുന്‍പാണ് അത് .. അതാണ് അവളിപ്പോ പൊടി തട്ടി എടുത്തിരിക്കുന്നത് ..
വരാനുള്ളത് വഴിയില്‍ പോസ്റ്റ് വീണാല്‍ പോലും തങ്ങില്ലല്ലോ )
.
“...അവളെക്കാണാന്‍ എന്നെക്കാള്‍ ഭംഗിയുണ്ടാരുന്നോ.... ???”
.
"...കാവിലമ്മേ .... ഒരു ലൈഫ് ലൈനും ഇല്ലാതെ എന്റെ ലൈഫു എടുക്കാനുള്ള ചോദ്യമാണ് ..."
.
“...അതായത് ...ഫാര്യേ....ഈ സൌന്ദര്യം എന്ന് പറയുന്നത്..... പുറമേ കാണുന്നത് മാത്രമല്ലല്ലോ ..” ഞാനൊന്ന് പതുക്കെ ഊരി നോക്കി
.
“....ന്നാലും ഞാനാണോ അവളാണോ കൂടുതല്‍ ഭംഗി..??...”
.
ഇവളെന്നെക്കൊണ്ട് കള്ളം പറയിച്ചേ അടങ്ങു ..
.
“...സൌന്ദര്യത്തെക്കാള്‍ ഞാന്‍ ശ്രദ്ടിച്ചത് എഡ്ക്കേഷന് ആണ് .. അത് നിനക്കല്ലേ കൂടുതല്‍ ..??”
(..അവസാന പിടിവള്ളിയാണ് പടച്ചോനേ കൈ വിടല്ലേ ...)
.
അതില്‍ അവള്‍ക്ക് തൃപ്തിയായിന്നു തോന്നുന്നു ..
.
“....ന്നാലും ഇപ്പോളും അവളുടെ പേര് മറന്നിട്ടില്ല ല്ലേ ...??
എന്റെ അമ്മയുടെ പേര് ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക് .. ??
എന്റെ റിലേറ്റീവ്സിനെ ഇപ്പോഴും കണ്ടാല്‍ അറിയോ ങ്ങള്..???
നാലഞ്ചു കൊല്ലം മുന്‍പേ ഒറ്റത്തവണ കണ്ട പെണ്ണിന്റെ പേരും നാളും ഒക്കെ ഇപ്പോഴും ഓര്‍ത്ത് വച്ചിരിക്കുന്നു ...!! ....$#@%&*##@..”
.
.
................അടിയന്തിരാവസ്ഥ .........
.
ഈ പാവത്തിന് ഇത്രേം ഓര്‍മ്മ ശക്തി തന്നതെന്തിനാ ന്റെ കൃഷ്ണാ ..
പരൂക്ഷകള്‍ ഒക്കെ എഴുതിക്കഴിഞ്ഞപ്പോള്‍ നിനക്കതു തിരിച്ചെടുക്കാരുന്നില്ലേ ..???
.
................................................................................
സീന്‍ 4:
.
പരസ്പരം വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ച് .. കൊച്ചു വര്‍ത്താനം ഒക്കെ പറഞ്ഞു കിടക്കാനുള്ള തയ്യാറെടുപ്പിലാണ് ..
.
“...എന്റെ ബ്രദേര്‍സ് രണ്ടു പേരും ജിം ആണ് ..”
.
“..ആഹാ ... ഗുഡ്..”
.
അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേരൊക്കെ തല തിരിഞ്ഞവരാ ...വേറെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ട് ചെരുപ്പകാര്‍ക്ക് ...?
ഷെയറിട്ട് കള്ള്കുടിക്കാം , ബീഡി വലിക്കാം, ഏതേലും ബസ്റ്റോപ്പില്‍ പോയിരുന്നു പെങ്കുട്ടികളെ വായിനോക്കാം ..
ജിമ്മിനു പോന്നുണ്ടത്ത്രെ.. കണ്ട്രീസ് .... ##$@$#%#%
.
“....എന്റെ അച്ഛനും ജിമ്മാണ് .....”
.
“...ഹൌ ബ്യൂട്ടിഫുള്‍ പീപ്പ്ള്...”

തൃപ്പതിയായി ... ഞാന്‍ കുറച്ചു നീങ്ങി ഇരുന്നു.
കാര്യങ്ങള്‍ക്കൊക്കെ ഒക്കെ ഒരു തീരുമാനം ആയി
സ്വത്ത് ഭാഗം ചോദിച്ചോണ്ട് ഇനി ആ വഴി പോവണ്ടല്ലോ ..
.
“....ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോ കളരിക്ക് പോയിട്ടുണ്ട് ..”
.
...ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല .
.
സ്ത്രീകളെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നമ്മള് ഒരിക്കലും വേദനിപ്പിക്കരുത് ..അങ്ങനെ ചിന്തിക്കുന്നത് പോലും നമ്മള് പുരുഷന്മാര്ക്ക് ചേര്‍ന്നതല്ല
.
അന്നാദ്യമായി കിടക്കുന്നതിനു മുന്‍പ് ഞാന്‍ പ്രാര്‍ഥിച്ചു..
.
ദൈവമേ ..ചൂണ്ടു മര്‍മ്മം ..!!!
അത് പഠിപ്പിച്ച ദിവസം അവള് ലീവ് ആയിരുന്നിരിക്കണമേ....
.
...................................................................

ഹ ഹ ഹ.ഞാൻ ചിരിച്ച് ചിരിച്ച് ചത്തു.
മറുപടിഇല്ലാതാക്കൂനല്ല ഇഷ്ടായി ട്ടോ.
നന്ദി ..!! ഈ വഴി വന്നതിന് :)
ഇല്ലാതാക്കൂവായിച്ച് കഴിഞ്ഞപ്പോൾ സങ്കടായി തീർന്നല്ലോന്ന് ഓർത്ത്
മറുപടിഇല്ലാതാക്കൂ